ഒളിമ്പിക്സ്‌ സംഘത്തില്‍ ടൈറ്റ്ലര്‍ വേണ്ടെന്ന്‌ സിഖ്‌ സംഘടനകള്‍

Sunday 8 July 2012 10:35 pm IST

ന്യൂദല്‍ഹി: ഒളിമ്പിക്സ്‌ ഔദ്യോഗിക സംഘത്തില്‍ മുന്‍ കോണ്‍ഗ്രസ്‌ എംപി ജഗദീഷ്‌ ടൈറ്റ്ലര്‍ പഞ്ചാബ്‌ മുന്‍ ഡിജിപി കെപിഎസ്‌ ഗില്‍ എന്നിവരെ ഉള്‍പ്പെടുത്തിയതിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം.ലണ്ടണിലെ സിഖ്‌ സമുദായങ്ങളാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌.ഇവരെ രാജ്യത്ത്‌ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ടൈറ്റ്ലറും ഗില്ലും മനുഷ്യാവകാശ ലംഘനം നടത്തിയവരാണെന്നും ഇവര്‍ ആരോപിച്ചു.ഓള്‍ ഇന്ത്യ സിഖ്‌ സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍,സിഖ്‌ ഫോര്‍ ജസ്റ്റിസ്‌ എന്നീ സംഘടനകളുമാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.1984 മുതല്‍ 1998 വരെ രാജ്യത്തെ സിഖ്കാരെ കൊലപ്പെടുത്തിയതില്‍ ഇവര്‍ക്ക്‌ മുഖ്യ പങ്കുണ്ട്‌ പ്രശ്നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയക്കുമെന്നും എസ്‌ ജി പിസി പ്രസിഡന്റ്‌ അവതാര്‍ സിംഗ്‌ മാകര്‍ പറഞ്ഞു.1984 ലെ സിഖ്‌ കൂട്ടക്കൊലക്ക്‌ ഉത്തരവാദികളായവരെ പ്രോത്സാഹിപ്പിക്കുകയാണ ്കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്നും സിഖ്‌ വിഭാഗത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്ന്‌ ടൈറ്റ്ലര്‍ വ്യക്തമാക്കി.വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ്‌ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കാര്യം ഇന്ത്യന്‍ ഒളിംപിക്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ വി.കെ മല്‍ഹോത്രയെ അറിയിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.