സേവനപാതയില്‍ പുത്തന്‍ ചുവടുകളുമായി പരവനടുക്കം വിവേകാനന്ദ ഗ്രാമസേവാസമിതി

Sunday 4 June 2017 8:30 pm IST

പരവനടുക്കം: സേവനപാതയില്‍ പുത്തന്‍ ചുവടുകളുമായി പരവനടുക്കം വിവേകാനന്ദ ഗ്രാമസേവാസമിതി. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗമായിരിക്കെ അസുഖബാധിതനായി മരണപ്പെട്ട മാധവന്‍ മൂലവീടിന്റെ കുടുംബത്തിന് നാട്ടുകാരുടെ സഹകരണത്തോടെ സേവാഭാരതിയുടെ കീഴിലുള്ള പരവനടുക്കം വിവേകാനന്ദ ഗ്രാമ സേവാസമിതി വളപ്പോത്തെന്ന സ്ഥലത്ത് ഭൂമി വാങ്ങി നിര്‍മ്മിച്ച് നല്‍കിയ മാധവമെന്ന ഭവനത്തിന്റെ താക്കോല്‍ ദാനചടങ്ങ് നടത്തി. സേവാഭാരതി പരവനടുക്കത്തിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ജാതിമത ഭേദമന്യേ ജനങ്ങള്‍ കൈകോര്‍ത്തു. 2001 മുതല്‍ പരവനടുക്കം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമസേവാസമിതി പാവപ്പെട്ട നിരവധി പേര്‍ക്ക് ചികിത്സാ സഹായവും, മെഡിക്കല്‍ ക്യാമ്പും, ഭവന നിര്‍മ്മാണവും മറ്റ് സേവന പ്രവര്‍ത്തനങ്ങളും ചെയ്ത് വരുന്നുണ്ട്. പരവനടുക്കം ശ്രീ വിഷ്ണു വിദ്യാലയത്തില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മാധവന്റെ മകള്‍ ദേവികയുടെ വിദ്യാഭ്യാസ ചെലവ് സേവാസമിതിയെറ്റെടുത്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് വി.വി.പ്രദീപ് ഭവനത്തിന്റെ താക്കോല്‍ മാധവന്റെ ഭാര്യ ഓമനയ്ക്കും മകള്‍ ദേവികയ്ക്കും കൈമാറി. വിവേകാനന്ദ ഗ്രാമസേവാസമിതി പ്രസിഡണ്ട് ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. സേവാപ്രമുഖ് ശ്രീധരന്‍ മണിയങ്ങാനം, കെ.ടി.പുരുഷോത്തമന്‍, ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ബിഎംഎസ് കര്‍ഷക തൊഴിലാളി ദേശീയ സെക്രട്ടറി ഗോപാലന്‍ നായര്‍ പുതുക്കുടി, മാധവന്‍ നായര്‍, കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.