ട്യൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

Sunday 4 June 2017 8:32 pm IST

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ദേലമ്പാടിയിലുളള ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലും കാറഡുക്ക ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലും എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് അതാത് വിഷയങ്ങളില്‍ ബിഎഡ് യോഗ്യതയുളളവരില്‍ നിന്നും അഞ്ച്, ആറ്, ഏഴ് ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ടിടിസി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒമ്പതിന് രാവിലെ 10 മണിക്ക കാറഡുക്ക ബ്ലോക്ക് പഞഅചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഹൈസ്‌കൂള്‍തല ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 4000 രൂപയും പ്രൈമറി ക്ലാസ്സില്‍ പഠിപ്പിക്കുന്നവര്‍ക്ക് 3000 രൂപയും ഹോണറേറിയമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747391124, 9645910728. പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.