കുഴിയില്‍ വീണ് അപകടം പതിവ്: ജപ്പാന്‍ കുഴിയില്‍ റീത്ത് വെച്ച് പ്രതിഷേധം

Sunday 4 June 2017 8:36 pm IST

പന്തീരാങ്കാവ്: ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി കുഴിച്ചതിന്റെ ഭാഗമായി രൂപംകൊണ്ട കുഴിയില്‍ റീത്തുവെച്ച് നാട്ടുകാരുടെ പ്രതിഷേധം. പന്തീരാങ്കാവ് ഹൈസ്‌കൂള്‍ റോഡിന്റെ ഭാഗത്താണ് റോഡില്‍ വലിയ കുഴി ഉണ്ടായിരിക്കുന്നത്. കുഴിമൂടാന്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റീത്ത് വെച്ചത്. രാത്രിയില്‍ യാത്രചെയ്യുന്നവര്‍ക്ക് കുഴിയുടെ വലിപ്പം മനസ്സിലാകാത്തതിനാല്‍ അപകടത്തില്‍പെടുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രജേഷ് മങ്ങാടത്ത്(38) സുബീഷ് ഒളവണ്ണ, സഞ്ജയ് ഒളവണ്ണ എന്നിവര്‍ ബൈക്കുമായി കുഴിയില്‍ വീണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ്കുമാര്‍, ടി.പി. അജയ്കുമാര്‍, ദേവില്‍കുമാര്‍ അയനിക്കാട്, കെ.പ്രവീണ്‍, പി.ടി. സതീശന്‍, വി.വി. ബിനോയ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.