വടക്കാഞ്ചേരി: തൃശൂര്‍ -ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന് മുന്നില്‍ നിയന്ത്രണം വിട്ട മാരുതി ഡിസയര്‍ കാര്‍ പെട്ടി കട ഇടിച്ച് തകര്‍ത്തു.അംഗ പരിമിതനും, വികലാംഗ അസോസിയേഷന് തൃശൂര്‍ ജില്ലാ പ്രസിഡണ്ടുമായ ഇ. രാമന് കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടയാണ് തകര്‍ന്നത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3. 45 ഓടെ നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പെട്ടി കടയ്ക്ക് സമീപത്തെ വൈദ്യൂതി പോസ്റ്റുകളിലൊന്നും തകര്‍ന്നിട്ടുണ്ട്.പെട്ടിക്കടയുടെ സമീപം ആരും ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. കാര്‍ യാത്രികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എറണാംകുളത്ത് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനു കാരണമായത്. വടക്കാഞ്ചേരി പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: