എം.ടെക് പ്രവേശനം

Sunday 4 June 2017 9:13 pm IST

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് എന്‍ജിനിയറിംഗ് കോളേജുകളിലും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും മറ്റും ഇക്കൊല്ലം നടത്തുന്ന രണ്ട് വര്‍ഷത്തെ റഗുലര്‍ എംടെക് കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 12 വരെ സ്വീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ നടപടികളുടെ ചുമതല തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കോളേജ് ഓഫ് എന്‍ജിനീയറിംഗിനാണ്. സര്‍ക്കാര്‍/ എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജുകളില്‍ മിതമായ ഫീസ് നിരക്കില്‍ എംടെക് പഠനം പൂര്‍ത്തിയാക്കാവുന്നതാണ്. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. പത്ത് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജുകളിലും മൂന്ന് എയിഡഡ് കോളേജുകളിലും പതിനേഴ് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലുമാണ് എംടെക് ഫുള്‍ടൈം കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. കോളേജുകളും എംടെക് കോഴ്‌സുകളും ലഭ്യമായ സ്‌പെഷ്യലൈസേഷനുകളും സീറ്റുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ www.dtekerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. സ്വകാര്യ സ്വാശ്രയകോളേജുകളിലെ 50 ശതമാനം മെറിറ്റ്‌സീറ്റുകളിലെ പ്രവേശനവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും. പ്രവേശനയോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്ഇബിസിക്കാര്‍ക്ക് മൊത്തം 54 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം മതി. എസ്‌സി/എസ്ടി കാര്‍ക്ക് പാസ്സ്മാര്‍ക്ക് മതിയാകും. പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉണ്ടാവണം. അപേക്ഷാ ഫീസ് 500 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗകാര്‍ക്ക് 100 രുപമതി. അപേക്ഷ ഓണ്‍ലൈനായി www.dtekerala.gov.in അല്ലെങ്കില്‍ www.cet.ac.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം സിഇടി പ്രിന്‍സിപ്പലിന് ജൂണ്‍ 16 നകം ലഭിക്കണം. ഒറ്റ അപേക്ഷ മതി. ഗേറ്റ് സ്‌കോര്‍ പരിഗണിച്ച് കരട് റാങ്ക് ലിസ്റ്റ് ജൂണ്‍ 30ന് പ്രസിദ്ധപ്പെടുത്തും. ഫൈനല്‍ റാങ്ക് ലിസ്റ്റ് ജൂലായ് 4ന് പ്രസിദ്ധീകരിക്കും. സീറ്റ്അലോട്ട്‌മെന്റ് ജൂലായ് 7ന് ആരംഭിക്കും. ഗവണ്‍മെന്റ്/ എയിഡഡ് കോളേജുകളില്‍ എംടെക് സെമസ്റ്റര്‍ ഫീസ് 6000 രൂപ മാത്രം. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ സെമസ്റ്റര്‍ ഫീസ് 45000 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.