ശ്രദ്ധിക്കാന്‍

Sunday 4 June 2017 9:17 pm IST

  • സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിങ് & ടെക്‌നോളജിയുടെ ചെന്നൈ, കൊച്ചി, ഉള്‍പ്പെടെയുള്ള നിരവധി കേന്ദ്രങ്ങളിലായി ഇക്കൊല്ലം നടത്തുന്ന പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി ഡിപ്ലോമ (യോഗ്യത എസ്എസ്എല്‍സി/തത്തുല്യം), പ്ലാസ്റ്റിക് പ്രോസസിങ് & ടെസ്റ്റിങ്, പ്ലാസ്റ്റിക് ടെസ്റ്റിങ് ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് പിജി ഡിപ്ലോമ (യോഗ്യത മെക്കാനിക്കല്‍/ടൂള്‍ & ഡൈ/പ്രൊഡക്ഷന്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമാ/ഡിപിടി/ഡിപിഎംടി) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 9 വരെ. സിപറ്റ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ജൂണ്‍ 25 ന് ദേശീയതലത്തില്‍ നടക്കും. www.cipet.gov.in.
  • സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 42 ഗവണ്‍മെന്റ് ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇക്കൊല്ലം നടത്തുന്ന ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 9 വരെ. ഓരോ സെന്ററിലും 20 സീറ്റുകള്‍ വീതമുണ്ട്. ഗവണ്‍മെന്റ് ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തിരുവനന്തപുരം ജില്ലയില്‍ കേശവദാസപുരം, കണ്ടല, പാറശ്ശാല, ചിറയിന്‍കീഴ്, വെഞ്ഞാറമ്മൂട്, നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം, കൊല്ലം ജില്ലയില്‍ തേവള്ളി, കല്ലട, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, ഹരിപ്പാട്, കോട്ടയം ജില്ലയില്‍ പാമ്പാടി, മേലുകാവ്, ഇടുക്കി ജില്ലയില്‍ ചെങ്ങന്നൂര്‍, ഹരിപ്പാട്, കോട്ടയം ജില്ലയില്‍ പാമ്പാടി, മേലുകാവ്, ഇടുക്കി ജില്ലയില്‍ തൊടുപുഴ, കുമളി, പീരുമേട്, രാജാക്കാട്, ദേവികുളം, എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ, ഞാറയ്ക്കല്‍, ഇടപ്പള്ളി, തൃശ്ശൂര്‍ ജില്ലയില്‍ പരിയാരം, കടപ്പുറം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, തൃശ്ശൂര്‍, പാലക്കാട് ജില്ലയില്‍ പുതുപരിയാരം, മണ്ണാര്‍കാട്, അഗളി, ചാത്തന്നൂര്‍, മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, മങ്കട, പൊന്നാനി, വേങ്ങര, കോഴിക്കോട് ജില്ലയില്‍ വടകര, കുറ്റിച്ചിറ, കണ്ണൂര്‍ ജില്ലയില്‍ ധര്‍മടം, പയ്യന്നൂര്‍, വയനാട് ജില്ലയില്‍ വൈത്തിരി ചൂണ്ടല്‍, മാനന്തവാടി, ബത്തേരി, തലങ്ങര എന്നിവിടങ്ങളിലാണുള്ളത്. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം അതത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കും. 25 രൂപയാണ് ഫോമിന്റെ വില.
  • കേരള സര്‍വകലാശാലയുടെ കീഴിലെ ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ ട്രെയിനിങ് കോളജുകളിലും വാഴ്‌സിറ്റിയുടെ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജുകളിലും 2017-18 വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 6 വരെ. 50% മാര്‍ക്കില്‍ കുറയാത്ത ബിരുദക്കാര്‍ക്കും പിജികാര്‍ക്കും അപേക്ഷിക്കാം. പ്രവേശനമാഗ്രഹിക്കുന്ന കോളജില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. www.keralauniversity.ac.in.
  • കേരള സര്‍വകലാശാലയുടെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിങ് കോളജുകളില്‍ 2017-18 വര്‍ഷത്തെ എംഎഡ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 6 വരെ. www.ker alaun iversity.ac.in.
  • കാലിക്കറ്റ്‌സര്‍വകലാശാലയുടെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിങ് കോളജുകളിലും വാഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലും 2017-19 വര്‍ഷം നടത്തുന്ന ബിഎഡ്, എംഎഡ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 15 വരെ. www .cuonline.ac.in.
  • സംസ്ഥാനത്തെ എഐസിടിഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 18 വരെ. അപേക്ഷാ ഫീസ് ഫെഡറല്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കും. പ്രവേശന നടപടികള്‍ സ്വീകരിക്കുന്നത് കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ്. www.lbscentre.in.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.