ഇന്ന് പരിസ്ഥിതി ദിനം: ജില്ലയില്‍ 7.5 ലക്ഷം തൈകള്‍ വിതരണം ചെയ്യും

Sunday 4 June 2017 9:31 pm IST

കോട്ടയം : ജില്ലയെ പച്ചപ്പ് അണിയ്ക്കാന്‍ പരിസ്ഥിതി ദിനമായ ഇന്ന് 7.5 ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്യും. സാമൂഹ്യവനവത്ക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് തൈകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ മൂന്ന് ലക്ഷം തൈകള്‍ വിതരണം ചെയ്തു. വനംവകുപ്പിന് കീഴിലുള്ള ജില്ലയിലെ എരുമേലി, ഉദയംപേരൂര്‍ എന്നിവടങ്ങളിലെ നേഴ്‌സറികളില്‍ വികസിപ്പിച്ചെടുത്ത തൈകളാണ് വിതരണം ചെയ്യുന്നത്. പരിസ്ഥിതി രംഗത്ത് പ്രവര്‍്ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും സമന്വയിപ്പിച്ച് ദൗത്യംപൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയ്ക്കാണ് തൈകള്‍ വിതരണം ചെയ്യുന്നത്. തേക്ക്, ആര്യവേപ്പ്, മഹാഗണി, ചന്ദനം തുടങ്ങിയവയും മഹാവൃക്ഷങ്ങളായ പ്ലാവ്, മാവ്, പുളി, പേര, മാതളം , നെല്ലി തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. അതേ സമയം നടുന്ന തൈകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തത് പോരായ്മയാണെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. സാമൂഹ്യവനവത്ക്കരണ വിഭാഗം തൈകള്‍ വിതരണം ചെയ്യന്നതല്ലാതെ കൊടുത്ത തൈകള്‍ എന്ത് ചെയ്‌തെന്ന് പരിശോധിക്കാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.