മാടപ്പള്ളി: കിണര്‍ തേകാന്‍ ഇറങ്ങിയ യുവാവിന് തിരിച്ചു കയറുമ്പോള്‍ വഴുതി വീണ് കാലിനും കൈയ്ക്കും ഗുരുതര പരിക്ക്.
മാടപ്പള്ളിപത്മ വിലാസത്തില്‍ ടിബില്‍ പ്രകാശി (22)നാണ് 65 അടി താഴ്ചയുള്ള കിണറ്റില്‍ വീണു പരിക്കേറ്റത്. തിരിച്ചു കയറി കിണറിനു മുകളിലെത്തി പുറത്തു ഇറങ്ങുന്നതിന് മാതാവിന്റെ കയ്യില്‍ പിടിച്ചെങ്കിലും കൈ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഇന്നലെ പകല്‍ പത്തരയോടു കൂടിയാണ് സംഭവം നടന്നത്.നാട്ടുകാര്‍ കിണറ്റിലിറങ്ങി ടിബിനെ പുറത്തെടുത്ത് ചെത്തിപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: