ചങ്ങനാശേരി: പൂവക്കാട്ട് ചിറകുളത്തെ മാലിന്യ മുക്തമാക്കി പരിപാലിക്കാന്‍ നവോദകം പദ്ധതിയുമായി എസ്ബി കോളജ് സസ്യശാസ്ത്ര വിഭാഗം. ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ നഗരസഭയുടെ സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കും.എസ്ബി കോളജില്‍ കര്‍ദിനാല്‍ പടിയറ ഹാളില്‍ കോളജ് മാനേജര്‍ റവ.ഡോ.ഫിലിപ്സ് വടക്കേക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്യും.നഗരസഭ ഉപാധ്യക്ഷ സുമ ഷൈന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: