റിസര്‍വ് ചെയ്ത സീറ്റ് കിട്ടിയില്ല 75,000 നഷ്ടപരിഹാരം നല്‍കണം

Sunday 4 June 2017 10:06 pm IST

ന്യൂദല്‍ഹി: റിസര്‍വ്വ് ചെയ്ത ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്ത സംഭവത്തില്‍ 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ റെയില്‍വേയോട് ഉത്തരവിട്ടു. ദല്‍ഹി സ്വദേശിയായ വി. വിജയ്കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇതു കൂടാതെ പരാതിക്കാരന്‍ യാത്ര ചെയ്ത ട്രെയിനിലെ ടിക്കറ്റ് ചെക്കറിന്റെ ശമ്പളത്തിന്റെ മുന്നിലൊന്ന് നഷ്ടപരിഹാരമായി ഈടാക്കാനും ഉത്തരവിട്ടിട്ടുണ്ട്. റിസര്‍വ്വ് ചെയ്ത സീറ്റ് അവകാശിക്ക് തന്നെയാണ് നല്‍കിയതെന്ന് ഉറപ്പു വരുത്തുന്നതില്‍ വീഴ്ച്ചയുണ്ടായതിനെ തുടര്‍ന്നാണ് ഇയാളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത്. പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോയെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉറപ്പുവരുത്താനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വീണ ബീര്‍ബല്‍ ഉത്തരവിട്ടുണ്ട്. 2013 മാര്‍ച്ച് 30നാണ് വിജയ് വിശാഖപട്ടണത്തില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള റിസര്‍വ്വ് ചെയ്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ കയ്യടക്കിയത്. മുട്ടുവേദനയുള്ളതിനാല്‍ ലോവര്‍ ബര്‍ത്താണ് ഇയാള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് ഈ സീറ്റ് കയ്യടക്കി. ഇതുസംബന്ധിച്ച് ടിക്കറ്റ് ചെക്കറിനോടും റെയില്‍വേ ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയൊന്നും ലിഭിച്ചില്ല. തുടര്‍ന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ വിജയ് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.