കൊച്ചി മെട്രോ; വിവാദത്തിന് താനില്ലെന്ന് ഉമ്മന്‍ചാണ്ടി

Sunday 4 June 2017 10:19 pm IST

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ യാത്രയിലും സോളാര്‍ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ കുറിച്ച് വിവാദത്തിനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് വിവാദമുണ്ടാക്കാന്‍ താനില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളാണ്. ഇവയെക്കുറിച്ച് വിവാദത്തിനോ വിമര്‍ശനത്തിനോ താനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വികസനപദ്ധതികളില്‍ രാഷ്ട്രീയം പാടില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ട് പോയത്. വിവാദങ്ങളുണ്ടാക്കി കേരളത്തിലെ സ്വപ്‌നപദ്ധതികളുടെ ശോഭ കെടുത്താന്‍ താന്‍ തയ്യാറല്ലെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ എണ്‍പതാം ജന്മദിനത്തില്‍ ആശംസ നേരാനാായി അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.