ചെറുതുരുത്തി: തടയണയുടെ തമ്പുരാന് എന്നറിയപ്പെടുന്ന ടി.എന്‍.എന്‍. ഭട്ടതിരിപ്പാടിന്റെ ജന്മദിനമായ ആഗസ്റ്റ് 23 ഭാരതപ്പുഴ ദിനമായി പ്രഖ്യാപിക്കണമെന്ന് ദേശീയ നദീ സമ്മേളനം ആവശ്യപ്പെട്ടു.
നിളാതീരത്ത് നടക്കുന്ന നദീ സമ്മേളനത്തില്‍ നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് സമര്‍പ്പിച്ച പ്രമേയത്തെ ഐകകണ്ഠേന പിന്തുണച്ചു. ജല സാക്ഷരതയും, നിളാ സംരക്ഷണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായിരുന്നു ടി.എന്‍.എന്‍ ഭട്ടതിരിപ്പാട് എന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ടം, അതിരപ്പിള്ളി, പ്ലാച്ചിമട എന്നീ വിഷയത്തില്‍ പ്ലാച്ചിമട സംരക്ഷണ സമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, പരിസ്ഥിതി പ്രവര്ത്തകന് വര്‍ഗ്ഗീസ് തൊടുപറമ്പില്‍, അഡ്വ. പ്രഭാശങ്കര്‍, ഫാ. ജോയ് വടക്കന്‍, പ്രദീപ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 11ന് നദീ മഹോത്സവത്തിന് സമാപനമാവും. ജലജീവന്‍, ഹരിതപുരസ്കാരങ്ങള് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: