ചോക്ലേറ്റ് വ്യാപാരിയുടെ നിക്ഷേപം 18 കോടി; അന്വേഷണം ആരംഭിച്ചു

Sunday 4 June 2017 10:24 pm IST

വിജയവാഡ: വിജയവാഡയില്‍ ചോക്ലേറ്റ് വ്യാപാരിയുടെ ബാങ്ക് നിക്ഷേപം 18 കോടി! കിഷോര്‍ ലാല്‍(30) എന്നയാളുടെ ബ്രാഹ്മിണ്‍ സ്ട്രീറ്റിലെ ശ്രീരേണുകാത്മ മള്‍ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി അക്കൗണ്ടിലാണ് 18,14,98,815 രൂപയുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീടുകള്‍ തോറും കയറിയിറങ്ങി ചോക്ലേറ്റ് വില്‍ക്കുന്നളായാണ് കിഷോര്‍. വളരെ ചെറിയഒരു മുറിയാണ് ഇയാള്‍ ചോക്ലേറ്റുകള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടില്‍ സംശയകരമായ സാഹചര്യത്തില്‍ ബോംബെയില്‍ നിന്ന് ഇടപാടുകള്‍ നടന്നിട്ടുള്ളതായും കണ്ടെത്തി. അതിനിടെ തന്റെ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താറില്ലെന്ന് കിഷോര്‍ ഐടി വകുപ്പിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം പത്തു ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടപാടില്‍ ബാങ്കിനും ജീവനക്കാര്‍ക്കും പങ്കാളിത്തമുണ്ടോയെന്നത് സംബന്ധിച്ചും അന്വേണം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.