കണ്ണൂര്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി കണ്ണൂര്‍ ജില്ലയുടെ അഭിമാനമായ യുവ പ്രതിഭകള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദിച്ചു. ജില്ലയില്‍ നിന്ന് റാങ്ക് നേടിയ അതുല്‍ ജനാര്ദനന്, ആല്‍ബര്‍ട്ട് ജോണ്‍ എന്നിവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. ആറളംഫാം ഹൈസ്ക്കൂള് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തും ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററും ചേര്‍ന്ന് നടപ്പിലാക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടന ചടങ്ങിലായിരുന്നു അനുമോദനം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പി.കെ.ശ്രീമതി എംപിയും ചേര്‍ന്ന് ഇരുവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: