കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ സഹായി പവലിയന് മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ വിവിധ ചികില്സാക്ഷേമ പദ്ധതികള്‍, അംഗപരിമിതര്‍ക്കുള്ള പദ്ധതികള്‍, വിധവകള്‍ക്കും പ്രവാസികള്‍ക്കുമുള്ള പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ചും ഇവയ്ക്കായുള്ള സേവനം ലഭ്യമാകുന്ന വിവിധ വകുപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങളും വികസന പദ്ധതികളുടെ ചിത്രങ്ങളും അടങ്ങിയതാണ് പവലിയന്. മന്ത്രിയോടൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കണ്ണൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വെള്ളോറ രാജന്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി..ടി.റംല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് എന്നിവരും പവലിയന് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന മൊബൈല്‍ വീഡിയോ പ്രദര്‍ശനം മുന്‍സിപ്പല്‍ സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മേയര്‍ ഇ.പി.ലത, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, ജില്ലാ സാമൂഹ്യനിതീ ഓഫീസര്‍ എല്‍.ഷീബ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: