ശ്രീകണ്ഠാപുരം: മലയോര മേഖലകളില്‍ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. പുതിയ 2000, 500 രൂപയുടെ കള്ളനോട്ടുകളാണ് ചില കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ആലക്കോട് ഒരു കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ 2000 രൂപയുടെ കള്ളനോട്ട് നല്കി വ്യാപാരിയെ കബളിപ്പിച്ചിരുന്നു. ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന രീതിയിലുള്ളതാണ് കള്ളനോട്ടുകള്‍. എന്നാല്‍ സെക്യൂരിറ്റി ത്രഡ് നോട്ടില്‍ അടയാളപ്പെടുത്തിയിട്ടില്ല. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. തിരക്കുളള കടകള്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ പണം കൈകാര്യം ചെയ്യുന്ന കടകള്‍ എന്നിവിടങ്ങളിലാണ് ഇത്തരം നോട്ടുകള്‍ ചെലവഴിക്കുന്നത്. അടിക്കടി കള്ളനോട്ടുകള്‍ മലയോര മേഖലകളില്‍ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: