കണ്ണൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 2500 വൃക്ഷത്തൈകള്‍ നട്ടു സംരക്ഷിക്കും. ബാങ്കിന്റെ ഹെഡ് ഓഫീസില്‍, ബ്രാഞ്ചുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് തൈകള്‍ നട്ടു സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുക. ജില്ലയില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 60000 തൈകളാണ് ഇത്തരത്തില്‍ നട്ടു വളര്‍ത്തുക.
പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം ഇന്ന് രാവിലെ 12ന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഹെഡ് ഓഫീസില്‍ തൈ നട്ടു പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ കെ.കെ.സുരേഷ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: