പാനുണ്ട: വരും തലമുറക്ക് വേണ്ടി നാമേവരും ഒറ്റക്കെട്ടായി പരിസ്ഥിതി സംരക്ഷണവും പ്രകൃതിസംരക്ഷണവും സ്വയമേവ ഏറ്റെടുത്ത് കൊണ്ട് പ്രവൃത്തിക്കേണ്ട കാലമാണ് ഇതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിന്റ് പി.സത്യപ്രകാശ് പറഞ്ഞു. ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന പതിനായിരം ഫലവൃക്ഷതൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്‍വയലുകള്‍ നികത്തിയും കണ്ടല്‍കാടുകള്‍ നശിപ്പിച്ചും പുഴകളും തോടുകളും മലിനമാക്കി നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃക ഭൂമിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനത്തിന്ന് ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു, ആര്.കെ.ഗിരിധരന്, എ.ജിനചന്ദ്രന്, എ.അനില്‍കുമാര്‍, കെ.രവീന്ദ്രന്, ഇ.ജയദീപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: