ഇരിക്കൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂര്‍ ജാലക പരിസ്ഥിതി-സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.നസീര്‍ ഇരിക്കൂര്‍ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജാലക കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണന് കൂടാളി അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ എസ്ഐ കെ.വി.വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രാജീവന്, വി.അബ്ദുള്‍ ഖാദര്‍, എം.ബാബുരാജ്, പഞ്ചായത്ത് അംഗം കെ.ടി.അനസ് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി അഷ്റഫ് മാച്ചേരി സ്വാഗതവും പി.ആര്.അര്‍ഷാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: