പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ ക്വാര്‍ട്ടറില്‍. നാട്ടുകാരനായ റോബര്‍ട്ടോ അഗസ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നാലാം സീഡും കളിമണ്‍ കോര്‍ട്ടിലെ ഇതിഹാസതാരവുമായ നദാല്‍ അവസാന എട്ടിലേക്ക് കുതിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ 6-1, 6-2, 6-2 എന്ന സ്കോറുകള്‍ക്കായിരുന്നു നദാലിന്റെ വിജയം.
വനിതാ വിഭാഗത്തില്‍ 11-ാം സീഡ് ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കി എട്ടാം സീഡ് റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-1, 4-6, 6-2 എന്ന ക്രമത്തിലായിരുന്നു വോസ്നിയാക്കിയുടെ ജയം. പത്താം സീഡ് അമേരിക്കയുടെ വീനസ് വില്യംസിനെ അട്ടിമറിച്ച് സ്വിസ് സുന്ദരി ടിമേയ ബാസ്കിന്സിയും ക്വാര്‍ട്ടറില്‍.
മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരസയെ കീഴടക്കി ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലഡനോവിക്കും ക്വാര്‍ട്ടറിലെത്തി. പുരുഷ വിഭാഗത്തില്‍ കി നിഷികോരി, ഗെയ്ല് മോണ്‍ഫില്‍സ്, പാബ്ലോ ബുസ്റ്റ എന്നിവരും അവസാന എട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: