ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്​ 22 മരണം

Monday 5 June 2017 10:24 am IST

ലക്​നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്​ 22 പേര്‍ മരിച്ചു. 16 പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ബറേലിയിലെ ദേശീയപാത 24 ലാണ്​ അപകടമുണ്ടായത്​. ദല്‍ഹിയില്‍ നിന്ന്​ ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലേക്ക്​ പോവുകയായിരുന്ന സര്‍ക്കാര്‍ ബസാണ്​ അപകടത്തില്‍ പെട്ടത്​. ട്രാക്കുമായി കൂട്ടിയിടിച്ച ബസി​ന്റെ ഡീസല്‍ ടാങ്ക്​ പൊട്ടിത്തെറിച്ച്‌​ തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിലും തീപടര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കിലായിരുന്നു. അപകട സ്ഥലത്ത്​ അഗ്നിശമനസേന എത്തിച്ചേരാന്‍ വൈകിയതും മരണസംഖ്യ ഉയരുന്നതിന്​ കാരണമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതമാണ്​. ബസില്‍ എത്രപേര്‍ യാത്രചെയ്​തിരുന്നു എന്നത്​ സംബന്ധിച്ച വിവരം ലഭ്യമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.