വഡോദര: ഗുജറാത്തിലെ വഡോദരയില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെ. കന്നുകാലികള്‍ക്ക് പ്രധാന്യം നല്കുന്ന റബാരി സമുദായമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പശു സംരക്ഷണത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു സമ്മാനം ഏര്‍പ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. പശുവിനെ ദേശീയ മൃഗമാക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ചിലര്‍ അഭിപ്രായപ്പെട്ടു.
സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനത്തു നില്ക്കുന്ന ടീമംഗങ്ങളുടെ ചിത്രവും വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: