ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്

Monday 5 June 2017 11:43 am IST

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ ബസ് തടഞ്ഞ് നിന്നതിനാല്‍ പുഴയില്‍ വീണില്ല. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തില്‍ സമീപം വളവില്‍ വെച്ച് ഞായറാഴ്ച രാത്രി 11നാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍‌പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് ബസ് നിയന്ത്രണംവിട്ട് താഴേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നീട് പോലീസും ട്രാഫിക് പോലീസും എത്തി. പ്രദേശത്തെ ഇരുട്ടും ചാറ്റല്‍മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.