ന്യൂദൽഹി: സൈനികരെ കൊലപ്പെടുത്തിയെന്ന പാക്കിസ്ഥാന്റെ വാദത്തെ തള്ളി ഇന്ത്യൻ സൈന്യം. അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരുന്നു. എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് ഇന്ത്യൻ സൈന്യം പറഞ്ഞത്.
ഇന്ത്യൻ സൈനികരെ വധിച്ചുവെന്ന് രേഖപ്പെടുത്തിയ പാക് സൈന്യം ഇത് തെളിയിക്കുന്നതിനായി ഇന്ത്യൻ ബങ്കറുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാൻ തെറ്റായ ദൃശ്യങ്ങളും വിവരങ്ങളുമാണ് പങ്കുവയ്ക്കുന്നതെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്.
സത്യത്തിൽ ഇന്ത്യൻ സൈന്യമാണ് പാക് പട്ടാളക്കാരെ കൊലപ്പെടുത്തിയതും അവരുടെ ബങ്കറുകൾ തകർത്തതെന്നും സൈനിക വക്താക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: