ബാര്‍മെര്‍: രാജസ്ഥാനിലെ ബാര്‍മെറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാനികളെ പോലീസ് പിടികൂടി. തിങ്കളാഴ്ച ബാര്‍മെറിലെ ലഗാസര് അതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ഖോജോ ഭില്‍(60), ചന്ദു ഭില്‍(75), ചന്ദുവിന്റെ ഭാര്യ ദായ് ബായ് ഭില്‍(70), നരേഷ് ഭില്‍(10) ദര്മി ബായ്(12) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ക്ക് ജോജ്പൂരിലേയ്ക്കുള്ള വിസയാണ് ലഭിച്ചതെങ്കിലും ഇവര്‍ യാത്ര ചെയ്തത് ബാര്മെറിലേയ്ക്കായിരുന്നു.
കഴിഞ്ഞ ദിവസം ജോദ്പൂരിലേയ്ക്കുള്ള ട്രെയിനിനായി കാത്ത് നില്‍ക്കവെ ഗാദ്ര റോഡ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: