ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നത് വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് സഹായകമായിയെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. കേന്ദ്ര സർക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്ത് കുടുങ്ങിപ്പോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാൻ മോദി സര്‍ക്കാരിനായി. ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ഇന്ത്യ തങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. ഇതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: