അമ്പലപ്പുഴ: കാറിലെത്തിയ മൂന്നംഗസംഘം ഗൃഹനാഥനെ അടിച്ചുവീഴ്ത്തി. തൃക്കുന്നപ്പുഴ മൂന്നാം വാര്‍ഡ് താന്നിവെലിയില് മനോഹര(62)നാണ് മര്‍ദ്ദനമേറ്റത്. വടികൊണ്ട് വലതുകാലിന് അടിയേറ്റ് പരിക്കു പറ്റിയ ഇയാളെ ഓടിക്കൂടിയ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പല്ലന- തോട്ടപ്പള്ളി റോഡിലാണ് സംഭവം.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മനോഹരന് തോട്ടപ്പള്ളി ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പോകുന്നതിന് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പിന്നാലെ കാറിലെത്തിയവരാണ് ആക്രമിച്ചത്. കാര്‍ നിര്‍ത്തി കോട്ടയത്തേക്കുള്ള വഴി ചോദിച്ച ഇവര്‍ മനോഹരനെ കാറില്‍ ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെയാണ് അക്രമിച്ചത്.
കൈവശമുള്ള പണമെടുക്കാനും സംഘം ശ്രമിച്ചു. മനോഹരന് ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സംഘം കാറില്‍ കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: