കണ്ണൂര്‍: ആറളം പുനരധിവാസ മേഖലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.രാമകൃഷ്ണന് നിര്‍വ്വഹിച്ചു. ജില്ലാ പ്രഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണൂര്‍ സ്വദേശികളായ അതുല്‍ ജനാര്‍ദ്ദനനെയും ആല്‍ബര്‍ട്ട് ജോണിനെയും സ്പീക്കര്‍ ആദരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരയാ കെ.ശോഭ, ടി.ടി.റംല, വി.കെ.സുരേഷ്ബാബു, ജില്ലാപഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാജന്, കെ.മഹേഷ്കുമാര്‍, ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ എം.ഡി.കെ.അബ്ദുള്‍ റസാഖ്, ജനറല്‍ മാനേജര്‍ സുജിത്ത് ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: