ചാലക്കുടി: പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി ദിന സന്ദേശവുമായി വധൂ വരന്മാരുടെ വേറിട്ടൊരു സമ്മാനം. വിവാഹത്തിന് ആശംസകള്‍ നേരുവാന്‍ എത്തുന്നവര്‍ക്ക് വിവിധയിനം പച്ചക്കറി വിത്തുകള്‍ സമ്മാനം നല്‍കിയത്.
താങ്കസ് കാര്‍ഡും മധുരം നല്‍കുന്നതിന് പകരമാണ് വിവിധയിനം പച്ചക്കറിയുടെ വിത്തുകള്‍ നല്‍ക്കുകയാണ് വധൂ വരന്മാരുടെ സമ്മാനം ശ്രദ്ധേയമായത്.
ഗുരുവായൂര്‍ മുന്‍ മേല്‍ ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെയും ശ്രീജയുടേയും മകള്‍ ഗൗരി യുടെയും,ചെറുതുരുത്തി പൈങ്കുളം ഏഴിക്കോട് ഹരികുമാര്‍ നമ്പൂതിരിയുടേയും ഷീലയുടേയും മകന് ആര്യന്റേയും വിവാഹം ഞായറാഴ്ചയായിരുന്നു.
വിവാഹത്തിന്റെ ഭാഗമായി ചാലക്കുടി എസ്.എന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വധൂവരന്മാര്ക്ക് ആശംസ നേരുവാനും അനുഗ്രഹിക്കുവാനും എത്തിയവര്‍ക്കാണ് വരന്റേയും,വധുവിന്റേയും ചിത്രം ആലേഖനം ചെയ്ത കവറില്‍ വിവിധയിനം വിത്തുകള്‍ നല്‍കിയത്. കാര്‍ഷീക സര്‍വ്വകലാശാലയില്‍ നിന്ന് ശേഖരിച്ച മുന്തിയ തരം വിത്തുകളാണ് സമ്മാനമായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: