പരിസ്ഥിതിദിനം ആഘോഷിച്ചു

Monday 5 June 2017 8:36 pm IST

തൃശൂര്‍: ജില്ലയില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വനം വന്യജീവി വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച നന്മമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മനുഷ്യജീവിതവുമായി മരത്തിന് അഭേദ്യമായ ബന്ധമുളളതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിത്തിന്റെ ഭാഗമാക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെയും എന്റെ മരം പദ്ധതിയുടെയും ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. ഒല്ലൂര്‍ മണ്ഡലത്തിന്റെ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ഒരു കറിവേപ്പ് പദ്ധതി യുടെ ഉദ്ഘാടനം സഹകരണ മന്ത്രി എ. സി . മൊയ്തീന്‍ വേപ്പിന്‍ തൈനട്ട് നിര്‍വ്വഹിച്ചു ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലെ 26 പ്രൈമറി വിദ്യാലയങ്ങളില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്ത്ത് ഉല്‍സവത്തിന്റെയും ജില്ലാ തല ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഇരിങ്ങപ്പുറം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിനൊരു പറനെല്ല് പദ്ധതി സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പുസ്തക കോര്‍ണര്‍ പദ്ധതി, പ്ലാതൈ വിതരണ പദ്ധതി തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബോയ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ രണ്ടു മന്ത്രിമാര്‍ പത്തോളം വൃക്ഷത്തൈകള്‍ നടുക്കയും നെല്‍ വിത്തിടുകയും ചെയ്തു. അഡ്വ കെ രാജന്‍ എം.എല്‍.എ, കൗണ്‍സിലര്‍ കെ.മഹേഷ്, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, ഡോ. ജിജൂ പി.അലക്‌സ്, ഡി.ഡി.പി ആര്‍.രാജ്പ്രദീപ്, ഡി.ഡി.ഇ കെ.സുമതി, ഹെഡ്മിസ്ട്രസ് കെ.ബി.സൗദാമിനി, കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് എ.എം.സുനില്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ എ.ജയമാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ഈ വര്‍ഷം 3.75 ലക്ഷം വൃക്ഷതൈകളാണ് നടുന്നത്. പ്ലാവ്, നെല്ലി, മഹാഗണി, കണിക്കൊന്ന, നീര്‍മരുത്, ആര്യവേപ്പ്, കുമ്പിള്‍, സീതപ്പഴം, പേരി തുടങ്ങിയവയാണ് നടുന്ന വൃക്ഷത്തൈകള്‍. അയ്യന്തോള്‍ കളക്ടറേറ്റില്‍ എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍ വൃക്ഷതൈ നട്ടു. കോര്‍പ്പറേഷന്‍ തല പരിസ്ഥിതി ദിനാഘോഷം നെഹ്‌റു പാര്‍ക്കില്‍ðവെച്ച് മേയര്‍ അജിത ജയരാജന്‍ ചന്ദനത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി അങ്കണത്തില്‍ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വൃക്ഷതൈ നട്ടു. അക്കാദമി മാനേജര്‍ സുഗതകുമാരി, എക്‌സിബിഷന്‍ ഓഫീസര്‍ ബാബുമോന്‍, കെയര്‍ടേക്കര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി കാര്‍ഷിക സര്‍വകലാശാലായുടെ എല്ലാ കാമ്പസ്സുകളിലും വൃക്ഷത്തൈകള്‍ നട്ടു. സര്‍വകലാശാലാ ആസ്ഥാനമായ വെള്ളാനിക്കരയില്‍ വൈസ്ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.