നാടുണര്‍ത്തി പരിസ്ഥിതി ദിനാചരണം

Monday 5 June 2017 8:55 pm IST

ആലപ്പുഴ: മലയാളികള്‍ പ്രകൃതിയില്‍ നിന്ന് അകന്ന് കഴിഞ്ഞതാണ് സാമൂഹികമായും സാംസ്‌കാരികമായും നാടിന്റെ നടുവൊടിക്കുന്ന അവസ്ഥയിലെത്തിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി മലയാളികള്‍ നിലനില്പിനെ തന്നെ മറന്നാണ് ജീവിച്ചത്. സമൂഹത്തില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാനായി ശ്രമിച്ചതിന്റെ ദുരന്തമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാരുടെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ ജില്ലയിലെ മൂന്നു ഫാമുകളിലായി ഉല്‍പാദിപ്പിച്ച 30,000 ത്തോളം വൃക്ഷത്തൈകള്‍ വിവിധ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീട്ടുവളപ്പിലും നട്ടു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. പ്രേംകുമാര്‍ എന്നിവര്‍ ആര്യവേപ്പിന്‍ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രവും കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടും എട്രിയും എസ്ഡിവി സ്‌കൂളും ചേര്‍ന്ന് നടത്തിയ ലോക പരിസ്ഥിതി ദിനാചരണം മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡോ. ജോര്‍ജ് ചാക്കച്ചേരി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഐ. ലത, ഡോ. പ്രിയദര്‍ശനനന്‍ ധര്‍മരാജന്‍, ഡി. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഗാന്ധിയന്‍ ദര്‍ശനവേദി ജില്ലാതല പരിസ്ഥിതി ദിനാചരണം പുന്നപ്രയില്‍ വൃക്ഷത്തൈകള്‍ നട്ട് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. കുര്യന്‍, ഇ. ഷാബ്ദ്ദീന്‍, എന്‍.എന്‍. ഗോപിക്കുട്ടന്‍, മൈഥിലി പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹരിതകേരളം പദ്ധതിയില്‍ കേരള ബ്രാഹ്മണസഭ ജില്ലാ കമ്മറ്റിയും പങ്കുചേര്‍ന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. ബിജു, ആലപ്പുഴ ബ്രാഹ്മണ സമൂഹം പ്രസിഡന്റ് കെ.ബി. നാരായണയ്യര്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. വെങ്കിട്ടരാമയ്യര്‍ അദ്ധ്യക്ഷനായി. ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ഐഎംഎയുടെയും ജില്ലാ ടിബികേന്ദ്രത്തിന്റെയും ആലപ്പി ചെസ്റ്റ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണം നടന്നു. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഡിഎംഒ ഡോ. ഡി. വസന്തദാസ് അദ്ധ്യക്ഷനായി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പുന്നപ്ര എംഇഎസ് ഇംഗ്ലീഷ് മീഡി യം സ്‌കൂളില്‍ സ്‌കൗട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു. പ്രിന്‍സിപ്പാള്‍ ഹസീന എംഎല്‍ ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുള്‍ അസീസ് വൃക്ഷത്തൈ വീതരണം ചെയ്തു. അമ്പലപ്പുഴ: പുറക്കാട് എസ്എ ന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ വിത രണം ചെയ്തു. ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഇ.പി. സതീശന്‍ നിര്‍വ്വഹിച്ചു. എ. ഉദയന്‍, ആര്‍. ഹരീന്ദ്രനാഥ്, വി.സുനില്‍കുമാര്‍,സോനു എബ്രഹാം, അപര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മ: പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം തമ്പകച്ചുവട് ഗവ. യു.പി. സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍ നിര്‍വഹിച്ചു. ക്ലബ് കണ്‍വീനര്‍ കെ.എസ്. സുബാബു പരിസ്ഥിതി ദിനസന്ദേശം നല്‍കി. പി.ജി. വേണു, ജോമി ജോസ്, യേശുദാസ്,ഗോഗുല്‍,മായ,വിദ്യ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.