തുറവൂര്‍: പമ്പാ പാതയുടെ ഭാഗമായ തുറവൂര്‍ തെക്കാട്ടുശേരി പാലത്തില്‍ വഴിവിളക്കുകള്‍ തെളിയാതായിട്ട് ആഴ്ചകള്‍ പിന്നിട്ടു. നടപടി സ്വീകരിക്കാതെ അധികൃതര്‍. ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് വിളക്കുകകള്‍ തെളിയാത്തതിന് കാരണം. പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു. മേഖലയില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. ഇരുട്ടിന്റെ മറവില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് കായലിലേക്ക് തള്ളുന്നതും പതിവായി. ഇത് മൂലം പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: