മറയൂര്‍: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കാന്തല്ലൂര്‍ ചമ്പക്കാട് ആദിവാസി കോളനിയിലെരാജന്റെയും മീനാക്ഷിയുടെയും മകള്‍ ശാന്ത(26)യ്ക്കാണ്ഭര്ത്താവ് പഴനിസ്വാമിയുടെ കുത്തേറ്റത്.
ശാന്തയെ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.ശാന്തയെ കുത്തിയ ശേഷം ഭര്‍ത്താവ് ഓടിപ്പോകുകയായിരുന്നു. പിരിഞ്ഞ് താമസിച്ചിരുന്ന ശാന്തയെ തിരികെ വിളിക്കുവാനായി ബന്ധുവീട്ടില്‍ പഴനിസ്വാമി എത്തിയിരുന്നു. കൂടെ വരാന്‍ കൂട്ടാക്കാതെ വന്നതോടെ ഇയാള്‍ ശാന്തയെ കൈവശം വച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. മറയൂര്‍ അഡീഷണല്‍ എസ്ഐ കെ സണ്ണിച്ചന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: