വണ്ടിപ്പെരിയാര്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം

Monday 5 June 2017 9:52 pm IST

പീരുമേട്:  വണ്ടിപ്പെരിയാര്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം. വണ്ടിപ്പെരിയാറില്‍ മൂന്ന് മാസം മുമ്പ് തുറന്ന അപ്രോച്ച് റോഡിലാണ് വശം ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ അഞ്ചടി താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മുമ്പ് നിര്‍മ്മിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ ബീം നിര്‍മ്മിച്ച് മണ്ണ് നിറച്ചാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഇത് വഴി നടക്കുന്നതിനിടെ പ്രദേശവാസികളാണ് കുഴി കണ്ടെത്തിയത്. കുഴി കണ്ടെത്തിയതോടെ ഇത് വഴിയുള്ള യാത്ര കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. മഴ ശക്തമായതിനാല്‍ മണ്ണ് ഒലിച്ച് പോകുവാനുള്ള സാധ്യതകളേറുകയാണ്. ഇത്തരത്തില്‍ വന്നാല്‍ ഇത് അപ്രോച്ച് റോഡിന്റെ നാശത്തിന് വഴിയൊരുക്കും. പാലത്തിന്റെ നിര്‍മ്മാണത്തിലുള്ള അശാസ്ത്രീയത മൂലം നിലവില്‍ ഇത് വഴി ഒരു വശത്തേയ്ക്ക് മാത്രമാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. പഴയപാലം വഴി തന്നെയാണ് ഇപ്പോഴും കോട്ടയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ പോകുന്നത്. പഴയപാലത്തിന്റെ ബലക്ഷയവും അപകടം വിഴിച്ച് വരുത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.