അതിര്‍ത്തി തര്‍ക്കം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനമേറ്റു

Monday 5 June 2017 9:53 pm IST

അടിമാലി: അതിര്‍ത്തി തര്‍ക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പരിക്കേറ്റ പ്രസിഡന്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പള്ളിവാസല്‍ ആറ്റുകാട് പവ്വര്‍ ഹൗസിന് സമീപം ബ്ലോക്ക് പ്രസിഡന്റിന്റെ അമ്മ ഗോമതിയമ്മയുടെ പേരില്‍ സ്ഥലമുണ്ട്. ഈ ഭൂമിയുടെ അതിര്‍ത്തി സംബന്ധിച്ച് നാളുകളായി സ്വകാര്യ തേയില കമ്പനിയുമായി തര്‍ക്കമുണ്ട്. ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നിലവിലുണ്ട്. ഈ ഭൂമിയില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന  വേലി കെട്ടിയിരുന്നു. ഇന്നലെ കമ്പനി മാനേജര്‍ ബല്ലിയപ്പയും 15 അംഗ സംഘവും വേലി പൊളിച്ച് നീക്കി. പ്രസിഡന്റിന്റെ മാതാവ് ഗോമതിയമ്മയെ മര്‍ദ്ദിച്ചു.  ഇത് ചോദിക്കുവാനായി ബ്ലോക്ക് പ്രസിഡന്റ് മുരുകേശന്‍ സംഭവ സ്ഥളത്തെത്തി ഇതോടെ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിക്കുകായിരുന്നുവെന്നും അക്രമത്തില്‍ കൈക്ക് പൊട്ടല്‍ സംഭവിച്ചതായും ആശുപത്രിയില്‍ കഴിയുന്ന പ്രസിഡന്റ് പറഞ്ഞു. ഗോമതിയും മുകുകേശനും ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.