മെട്രോ സൈക്കിളിലേറി കൊച്ചി

Monday 5 June 2017 9:54 pm IST

കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി മെട്രോ സൈക്കിളിലും യാത്ര ചെയ്യാം. കൊച്ചിയില്‍ നാലിടങ്ങളില്‍ സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് പരിസ്ഥിതിദിനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) തുടക്കം കുറിച്ചു. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ഉദ്ഘാടനം. മേനകയില്‍ കെ.ടി.ഡി.സി.യ്ക്ക് സമീപം, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പാലത്തിന് താഴെ, കലൂരില്‍ കടവന്ത്ര റോഡില്‍ സ്വകാര്യ ബസ് സറ്റാന്‍ഡിന് എതിര്‍വശം , സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വിവേകാനന്ദ റോഡില്‍ സ്‌റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായാണ് സൈക്കിള്‍ നല്‍കുന്നത്. അഥീസ് സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി. സൈക്കിള്‍ യാത്ര ആഗ്രഹിക്കുന്നവര്‍ സൈക്കിള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്താല്‍ മതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.