ചെറുതോണി: പരിസ്ഥിതി ദിനത്തില്‍ നടുന്ന വൃക്ഷതൈകള്‍ സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തൈകളാണ് പരിസ്ഥിതിദിനത്തില്‍ നടുന്നത്.
വിവിധ സന്നദ്ധ സംഘടനകളുടെയും കോളേജുകളുടെയും നേതൃത്വത്തിലാണ് തൈനടീല്‍ മാമാങ്കം നടക്കുന്നത്. തൈ നട്ടു കഴിഞ്ഞാല്‍ വേലി കെട്ടിത്തിരിച്ച് പരിപാലിക്കാന്‍ ആളില്ലാത്തതു കൊണ്ടാണ് നടുന്ന വൃക്ഷതൈകള്‍ നശിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നവര് പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. ജില്ലാ ആസ്ഥാനത്തെ കോളനികളിലും മറ്റു പ്രദേശങ്ങളിലും തൈകള്‍ നടുന്നത് പ്രഹസനമായി മാറുകയാണ്. കന്നുകാലികളെയും ആടുമാടുകളെയും അഴിച്ച് വിട്ട് തീറ്റുന്നത് പതിവായിരിക്കുകയാണ്. പൈനാവിലും ഇടുക്കി കോളനി പ്രദേശങ്ങളിലും വച്ച് പിടിപ്പിക്കുന്ന തൈകള്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണ് നശിക്കുന്നത്. വര്‍ഷാവര്‍ഷം നട്ടുപിടിപ്പിക്കുന്ന തൈകള്‍ സംരക്ഷിക്കാന്‍ ആരും മുന്‍കൈ എടുക്കാറില്ല. കാലാകാലങ്ങളായി വിവിധ പരിസ്ഥിതി സംഘടനകള്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പരിസരത്തും, എഞ്ചിനീയറിംഗ് കോളേജ് ആശുപത്രി പരിസര ആളിലും നടുന്ന തൈകള്‍ എല്ലാം തന്നെ വളര്‍ച്ച എത്തും മുമ്പ് നശിക്കുകയാണ്. നടുന്ന തൈകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യാന്‍ ഇതിന് നേതൃത്വം നല്കുന്നവര് തയ്യാറാകാത്തതാണ് തൈ നടീല്‍ പ്രഹസനമാകാന്‍ കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: