തൊടുപുഴ: എക്സൈസ് നടത്തിയ പരിശോധനയില്‍ 550 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പാലപ്പിള്ളി കോളനി കോളാപ്പിള്ളില്‍ അഖില്‍ കെ.ജയന് (ജയന് ജി- )ന്റെ പേരില്‍ കേസ് എടുത്തു.
ഇന്നലെ ഉച്ചക്ക് 12.30 ന് ആലക്കോട് പാലപ്പിള്ളി കോളനിക്ക് സമീപത്ത് സര്‍ക്കിളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി ജോര്‍ജും സംഘവും നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട പ്രതി കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കഞ്ചാവ് കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് സംഘത്തില്‍ ഫ്രാന്‍സിസ് ജോസഫ്, കെ ബി ബഷീര്‍, ബിജു കെ.ആര്, സുബൈര്‍ എ ഐ, അനീഷ് കുമാര്‍ വി.എസ് എന്നിവരും ഉണ്ടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: