തൃക്കാക്കരയില്‍ ഏഴു വീടുകള്‍ വെള്ളത്തിലായി

Monday 5 June 2017 9:57 pm IST

കാക്കനാട്: കനത്ത മഴയില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരം വെള്ളക്കെട്ടിലായി. പകര്‍ച്ച വ്യാധിഭീഷണിയെ തുടര്‍ന്ന് സിവില്‍ സ്‌റ്റേഷനിലെ കാന്റീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടി. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ ഏഴു വീടുകള്‍ വെള്ളത്തിലായി. റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണു വാഹനങ്ങള്‍ മണ്ണിനടിയിലായി. എന്‍പിഒഎല്‍ റോഡില്‍ മരം വീണ് വീട്് ഭാഗികമായി തകര്‍ന്നു. നിലയ്ക്കാതെ പെയ്ത മഴയില്‍ സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്്തിരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലായി. സിവില്‍ സ്‌റ്റേഷന്‍ പടിഞ്ഞാറെ കവാടം ഭാഗമാണ് വെള്ളക്കെട്ടിലായത്. ഒഴുകി പോകാന്‍ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. പടിഞ്ഞാറെ കവാടം ഭാഗിമായി അടച്ചിട്ടിരിക്കുകയാണ്. പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്നാണ് സിവില്‍ സ്്‌റ്റേഷന്‍ കാന്റീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. വ്യത്തിഹീനമായ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് തള്ളിയിരിക്കുന്ന വാഹനങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുക് പെരുകാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ സിവില്‍ സ്‌റ്റേഷന്‍ വളപ്പിലാണ് തള്ളിയിരിക്കുന്നത്. ഇത് കൂടാതെ വിവിധ വകുപ്പുകള്‍ തള്ളിയ വാഹനങ്ങളും സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുണ്ട്. ഇതും ഗുരുതര പകര്‍ച്ച വ്യാധിക്ക് ഇടയാക്കുന്നു. സിവില്‍ സ്‌റ്റേഷനിലെ ശുചിമുറികളും വ്യത്തിയാക്കാതെ കിടക്കുന്നതും പകര്‍ച്ച വ്യാധിക്ക് ഇടയാക്കും. മദ്യ കുപ്പികളും സോഡ കുപ്പികളുമാണ് ശുചിമുറികളില്‍ നിറഞ്ഞുകിടക്കുന്നത്. വെള്ളക്കെട്ട്് കൂടി ആയതോടെ സിവില്‍ സ്‌റ്റേഷന്‍ പരിസരം കൊചുക് ജന്യ രോഗ ങ്ങളുടെ പിടിയിലാണ്. കനത്ത് മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. തോപ്പില്‍ ദേശീയ കവലക്ക് സമീപം ഏഴു വീടുകള്‍ വെള്ളത്തിലായി. തുടര്‍ച്ചയായി മഴ പെയ്താല്‍ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ട വരുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് പറഞ്ഞു. രണ്ട് നിലവീടുകള്‍ ഉള്‍പ്പെടെയാണ് വെള്ളത്തിലായത്. വീട്ടുസാധനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 35-ാം ഡിവിഷന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് മാനാത്ത് ബില്‍ഡിംഗിനോഡ് ചേര്‍ന്നുളള റോഡ് ഇടിഞ്ഞ്് വീണ് നാല് വാഹനങ്ങള്‍ മണ്ണിനടിയിലായി. മണ്ണിനോടൊപ്പം ടെലിഫോണ്‍ പോസ്റ്റും മറിഞ്ഞി വീണു. മണ്ണിനടിയിലായ ഇരു ചക്രവാഹനങ്ങള്‍ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. എന്‍പിഒഎല്‍ വളപ്പിലെ മരം വീണ് മേത്തര്‍കുളം ഭാഗത്ത് വീട് ഭാഗികമായി തകര്‍ന്നു. ഫയര്‍ഫേഴാസ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. നഗരസഭ പൊതുമരാമത്ത് സ്റ്റ്ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍ ടിഎം അഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.