കണ്ണൂര്‍: മീസില്‍സ്(അഞ്ചാംപനി) നിവാരണത്തിനും റൂബെല്ലാ(ജര്‍മന്‍ മീസില്‍സ്) നിയന്ത്രണത്തിനുമായി 9 മാസം മുതല്‍ 15 വയസ് വരെയുളള എല്ലാ കുട്ടികള്‍ക്കും ഘട്ടംഘട്ടമായി എം ആര് വാക്സിനേഷന് നല്കുന്ന പ്രതേ്യക കാമ്പയിന് ഒരുക്കം തുടങ്ങി. ജൂലൈ 31 മുതല്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചാവും വാക്സിനേഷന് കാമ്പയിന് നടത്തുക. സ്കൂളില്‍ കുത്തിവെപ്പെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായും സ്കൂളില്‍ പോകാത്ത കുട്ടികള്‍ക്കായും പിന്നീടുളള ആഴ്ചകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വാക്സിന് നല്‍കും. ഇതുവഴി മീസില്‍സ്, റുബെല്ല രോഗങ്ങള്‍ക്കെതിരെ പ്രതിരോധം ഉണ്ടാക്കുകയും ഇവ കാരണമുണ്ടാകുന്ന രോഗാതുരത, മരണം, കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവ തടയുകയുമാണ് ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീസില്‍സ്-റുബെല്ല വാക്സിനേഷന് കാമ്പയിന്റെ ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.എ.ടി.മനോജ്, ഡോ.കെ.ടി.രേഖ, ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, വിവിധ വകുപ്പ് മേധാവികള്‍, ഐഎംഎ, ലയണ്‍സ് ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: