കണ്ണൂര്‍: പട്ടികജാതി വികസന വകുപ്പു വഴി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യുന്ന പദ്ധതിയായ ഇ ഗ്രാന്റ്സിനെക്കുറിച്ചും ഇ ഗ്രാന്റ്സ് സോഫ്റ്റ്വെയര് സംബന്ധിച്ചുമുളള ശില്പശാല ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 16 ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1.30 വരെ നടത്തും. ജില്ലയിലെ പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ ഇ ഗ്രാന്റ്സ് കൈകാര്യം ചെയ്യുന്ന ഒരു ജീവനക്കാരനെ ശില്പശാലയില് നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 0497 2700596.
പ്രതികരിക്കാൻ ഇവിടെ എഴുതുക: