തളിപ്പറമ്പ്: റിയാലിറ്റി ഷോ താരവും വോയിസ് ഓഫ് ഇന്ത്യ ഫൈനലിസ്റ്റുമായ തിരുവന്തപുരത്തെ വര്‍ഷ എസ്.കൃഷ്ണന്റെ സംഗീത സായാനം തളിപ്പറമ്പില്‍ അരങ്ങേറി. പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ചിറവക്ക് പി. നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തിലാണ് സംഗീത സായാഹ്നം നടന്നത്. കേരളത്തും പുറത്തും നിരവധി സംഗീത വേദികളില്‍ സജീവ സാന്നിധ്യമായ ഈ യുവഗായിക പി.നീലകണ്ഠ അയ്യരുടെ പേരമകള്‍ രഞ്ജിനി കൃഷ്ണന്റെയും കെ.എസ്.കൃഷ്ണന്റെയും പുത്രിയാണ്.
കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി എം.എസ്.വിഷ്ണുവാണ് വയലിന് വായിച്ചത്. കോഴിക്കോട് സര്‍വകലാശാല ഇന്റര്‍സോണ്‍ ചാമ്പ്യന്‍ ആര്.മനുശങ്കറാണ് മൃദംഗം വായിച്ചത്.
പുത്തന്‍ പ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാനായി തുടങ്ങിയതാണ് പെരിംചെല്ലുര് സംഗീത സഭ. കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന യുവപ്രതിഭകള്‍ക്കു അവസരം നല്കുവാനും കലയിലൂടെ ഒരു ദേശത്തിന്റെ സാംസ്കാരിക ബോധത്തെ നവീകരിക്കുക എന്ന ലക്ഷ്യം നേടുവാനാണ് ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ ഉദേശിക്കുന്നതെന്ന് വിജയ് അയ്യര്‍ നീലകണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: