മൂലവട്ടം: അമൃതഹൈസ്കൂളിലെ പരിസ്ഥിതിദിനാഘോഷം ചിത്രകാരന് സുനില്‍ ലിനസ്ഡി ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ വര്‍ണ്ണക്കാഴ്ചകള്‍ അദ്ദേഹം കാന്‍വാസിലേക്ക് പകര്‍ത്തിക്കാണിച്ചപ്പോള്‍ കുട്ടികള്‍ വിസമയാധീനരായി. മുതിര്‍ന്നവര്‍ കവര്‍ന്നെടുക്കുന്ന ഭൂമിയുടെ പുണ്യങ്ങള്‍ തിരിച്ചുവരണമെങ്കില്‍ പുത്തന്‍തലമുറ പ്രകൃതിസംരക്ഷകരാകണമെന്ന് സുനില്‍ ലിനസ്ഡി പറഞ്ഞു.
കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തും മാവ് മുത്തശിക്ക് പൊന്നാട ചാര്‍ത്തിയും മാമ്പഴമധുരം നുണഞ്ഞും അമൃത ഹൈസ്കൂളിലെ ഈവര്‍ഷത്തെ പരിസ്ഥിതിദിനാഘോഷം വ്യത്യസ്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: