'പരാമര്‍ശം അപലപനീയം'

Monday 5 June 2017 10:15 pm IST

കോഴിക്കോട്: ജഗദ് ഗുരുവായി അംഗീകരിച്ച സ്വാമി ശങ്കരാചാര്യരെ താരതമ്യം ചെയ്ത മന്ത്രി ജി. സുധാകരന്റെ ശ്രമം മിന്നാമിനുങ്ങ് സൂര്യനെ കുറിച്ച് അഭിപ്രായം പറയുന്നതു പോലെയാണെന്ന് ശ്രീ പുഷ്പക ബാഹ്മണ സേവാ സംഘം. മന്ത്രി നടത്തിയ പരാമര്‍ശം ഹൈന്ദവ ധര്‍മ്മത്തിനോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. രാഷ്ട്രീയ നേതാക്കള്‍ ആദ്ധ്യാത്മിക ഗുരുക്കന്മാരെ അപഹസിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ഡോ. പ്രദീപ് ജോതി അധ്യക്ഷത വഹിച്ചു. പി.വി. സുധീര്‍ നമ്പീശന്‍, രാജന്‍ ഉണ്ണി, വി. പരമേശ്വരന്‍ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.