വിവരാവകാശപ്രകാരം രേഖകള്‍ നല്‍കണമെന്ന് കമ്മീഷന്‍

Monday 5 June 2017 10:30 pm IST

തിരുവനന്തപുരം: പോലീസ് ടി ബ്രാഞ്ചില്‍ നിന്ന് വിവരാവകാശപ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ അപേക്ഷ നിരസിച്ചതില്‍ ഇടപെടാന്‍ ഡിജിപി ടി.പി. സെന്‍കുമാറിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച സൂപ്രണ്ടുമാരുടേതടക്കം സ്ഥാനക്കയറ്റം സംബന്ധിച്ച രേഖകള്‍ നിഷേധിച്ച പരാതിയിലാണ് കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളവയാണെന്ന കാരണം പറഞ്ഞാണ് പുറത്തുവിടാതിരുന്നത്. നേരത്തെ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്കണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്ന ടി ബ്രാഞ്ച് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ ഡിജിപി സെന്‍കുമാര്‍ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. എന്നാല്‍ ഭരണകക്ഷി യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ആഭ്യന്തരസെക്രട്ടറിക്കും ചീഫ്‌സെക്രട്ടറിക്കും പരാതി നല്കി 24 മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റ നടപടി റദ്ദു ചെയ്യിച്ചിരുന്നു. ഇപ്പോള്‍ വിവരാവകാശ കമ്മീഷണര്‍ നേരിട്ട് ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.