ആലപ്പുഴ: ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് മന്ത്രി ജി.സുധാകരന്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി പറഞ്ഞപ്പോള്‍ പൂട്ടി. എന്നാല്‍ ഹൈക്കോടതി ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് സുധാകരന് പരിസ്ഥിതി ദിനാചരണ ജില്ലാതല ഉദ്ഘാടനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: