ലോക പരിസ്ഥിതി ദിനാചരണം പ്രകൃതിക്കായി ജനം ഒന്നിച്ചു

Monday 5 June 2017 11:03 pm IST

കണ്ണൂര്‍: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങൡ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ നൂറകണക്കിനാളകള്‍ പങ്കാളികളായി. വൃക്ഷത്തൈ നടീല്‍, വൃക്ഷത്തൈ വിതരണം, പരിസ്ഥിതി സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ പരിപാടികള്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തില്‍ ലോക പരിസ്ഥിതി ദിനപരിപാടി വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് ഉദ്ഘാടനം ചെയ്തു. വനജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. എ.പി.ഗംഗാധരന്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണവും നടത്തി. കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ്സിലുള്ള പരിസ്ഥിതി ശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏകദിന സെമിനാറും കാമ്പസ്സില്‍ പുതുതായി രൂപീകരിച്ച ഭൂമിത്രസേന ക്ലബ്ബിന്റെ ഉദ്ഘാടനവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രകൃതി സംരക്ഷണം എന്ന വിഷയത്തെ അധികരിച്ച് ഹമീദലി വാഴക്കോട്ടും ഡോ.പി.ടി.ലക്ഷ്മണനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മഴൂര്‍: ലോക പരിസ്ഥിതി ദിനത്തോനനുബന്ധിച്ച് മഴൂര്‍ ബിജെപി ബൂത്ത് കമ്മറ്റി വൃക്ഷ തൈകള്‍ വിതരണം ചെയ്തു. ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ടി.സോമന്‍ മഴൂര്‍ ബൂത്ത് കമ്മറ്റി പ്രസിഡണ്ട് എന്‍.രാമചന്ദ്രന് നല്‍കി ഉദ്ഘാടനം ചെയ്തു ഏച്ചൂര്‍: ശ്രീഏച്ചൂര്‍കോട്ടം ശിവക്ഷേത്രത്തില്‍ നടന്ന വൃക്ഷത്തൈ നടീല്‍ ക്ഷേത്രം ശാന്തി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് ക്ഷേത്രം ട്രസ്റ്റി പത്മനാഭന്‍, ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് ആനന്ദകൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി ബിജേഷ് മുണ്ടരി, മാതൃസമിതി പ്രസിഡണ്ട് രാജമണി എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ലക്ഷ്മിതരു ചെടി നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, ജില്ലാ കമ്മറ്റിയംഗം എം.രാഘവന്‍, പി.ഗംഗാധരന്‍, മണ്ഡലം സെക്രട്ടറി ചെങ്ങുനി രമേശന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.വല്‍സരാജന്‍ എന്നിവര്‍ പങ്കെടുത്തു. പാനൂര്‍: കല്ലിക്കണ്ടി എന്‍എഎം കോളജില്‍ ഹരിതം മധുരം പദ്ധതിയുടെ ഭാഗമായി കോളജ് കാമ്പസ് നിറയെ മാവിന്റെയും പ്ലാവിന്റെ തൈകള്‍ വെച്ചുപിടിപ്പിച്ചു. വിവിധ തരം മാവിന്റെ വിത്തുകളും നട്ടുപിടിപ്പിച്ചു. നാഷണല്‍ കാഡറ്റ് കോര്‍പ്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പരിപാടിയുടെ ഉല്‍ഘാടനം മാവിന്‍തൈ നട്ട് കൊണ്ട് തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.കെ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. തോട്ടട: എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തോട്ടടയില്‍ കണ്ണൂര്‍ നാട്ടുകൂട്ടത്തിന്റെയും സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും നിരദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. എസ്എന്‍കോളേജ് പ്രിന്‍സിപ്പല്‍ ശിവദാസന്‍ തിരുമംഗലത്ത് ഉദ്ഘാടനം ചെയ്തു. മലബാര്‍ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌കള്‍ ഹെഡ്മിസ്ട്രസ് ടി.റീന നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ.ബിജു അധ്യക്ഷത വഹിച്ചു. ഷിജിത്ത് കോമത്ത് സ്വാഗതം പറഞ്ഞു. തോട്ടട: എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ.ബിജു ഉദ്ഘാടനം ചെയ്തു. വിജയന്‍ കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. വിനോദ് ചന്ദ്രന്‍, അഡ്വ.വസന്തകുമാര്‍, കെ.പി.പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തലശ്ശേരി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ 10 സ്‌കൂളുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. തിരുവങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എഇഒ പി.പി.സനകന്‍ നടീല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.രമേശന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ.അബ്ദുള്‍ ലത്തീഫ് പരിസ്ഥിതി സന്ദേശം നല്‍കി. പ്രധാനാധ്യാപിക പി.കെ.ഗീത, പി.യൂസഫ് എന്നിവര്‍ സംസാരിച്ചു. സുനില്‍ വടക്കുമ്പാട് സ്വാഗതവും ബാബു നടാല്‍ നന്ദിയും പറഞ്ഞു. തലശ്ശേരി: ലോക പരിസ്ഥിതി ദിനമായ ഇന്നലെ ജലസ്വരാജിന്റെ ഭാഗമായി തിരുവങ്ങാട് കുറ്റിയവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. താഴെച്ചൊവ്വ: കിഴുത്തള്ളി ഈസ്റ്റ് യൂപി സ്‌കൂളില്‍ എഫ്‌സി കാഞ്ഞിരയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. മുരിങ്ങ, കറപ്പ, മാവ്, തേക്ക്, കറിവേപ്പില തുടങ്ങിയ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. വി.പി.ലിജിന്‍ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചര്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി. സജേഷ് കുമാര്‍ സ്‌കൂളില്‍ കറപ്പ് മരം നട്ട് ഉദ്ഘാടനം ചെയ്തു. റിട്ട.ഹെഡ്മിസ്ട്രസ് കാഞ്ചനകുമാരിയും കോമളവല്ലി ടീച്ചറും സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ടു. കണ്ണൂര്‍: മുഴത്തടം ഗവ.യുപി സ്‌കൂളില്‍ കണ്ണൂര്‍ ജില്ലാ ആയര്‍വ്വേദ ആശുപത്രി മുഴുവന്‍ കുട്ടികള്‍ക്കും ഔഷധച്ചെടികള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയപാലന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.സീനത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയുടെ താവക്കര കാമ്പസില്‍ വൃക്ഷത്തെകള്‍ നടുന്ന പരിപാടിക്ക് തുടക്കമായി. ഡെവലപ്‌മെന്റ് ഓഫീസര്‍ ഡോ. ജെയിംസ് പോളിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. തളിപ്പറമ്പ്: കൈവേലി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥവേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണം ആരംഭിച്ചു. വൃക്ഷത്തൈ നടീല്‍, ഔഷധ സസ്യ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണം എന്നീ പരിപാടികളാണ് ഒരാഴ്ചക്കാലം നടക്കുന്നത്. മയ്യഴി: മനുഷ്യരെ പ്രകൃതിയൂമായടുപ്പിക്കാം എന്ന സന്ദേശവുമായി മാഹിയിലെ ഏക ഗവ.ഫ്രഞ്ച് ഹൈസ്‌കൂളായ എക്കോള്‍ സെന്ത്‌റാള്‍ എ കൂര്‍ കോംപ്ലമാന്തേറില്‍ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. മാഹി കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.റോഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട്: എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിസ്ഥിതി ദിനാഘോഷം അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ രാജേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രവര്‍ത്തകര്‍ 500 ഔഷധ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. റാഹിദ് അഴീക്കോട് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. വെങ്ങരയില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയന്‍ മാങ്ങാട്, കെ.സജീവന്‍, ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പയ്യാവൂര്‍: സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതി ദിനം ആലോഷിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തംഗം ബിനോയ് ആലുംങ്കതടത്തില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ തോംസീന്‍, മാനേജര്‍ സിസ്റ്റര്‍ സെറില്ല എന്നിവരുടെ നേത്യത്വത്തിന്‍ വിദ്യാത്ഥികള്‍ പയ്യാവൂര്‍ നഗരത്തില്‍ റാലി നടത്തി. തുടര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് പഞ്ചായത്തംഗം ബിനോയ് ആലുംങ്കതടത്തില്‍ വൃക്ഷത്തൈ നട്ടു. തലശ്ശേരി: ബാലഗോകുലം തലശ്ശേരി താലൂക്കിന്റെ നേത്യത്വത്തില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. തിരുവങ്ങാട് മണ്ഡലത്തിലെ വാടിക്കല്‍ അര്‍ജുന ബാലഗോകുലത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ വൃക്ഷത്തൈകള്‍ നടുകയും ഗോകുല സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഗോകുല പരിധിയിലുള്ള വീടുകളില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്ര രചന മത്സരം താലൂക്ക് കാര്യദര്‍ശി ദിജില്‍ ദിനേശിന്റെ സാനിധ്യത്തില്‍ ജില്ലാ സഹകാര്യദര്‍ശി കെ.രമിത്ത് ഉദ്ഘാടനം ചെയ്തു. പാനൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാക്കൂല്‍പീടിക കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മന്ദിരത്തിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണം ചെയ്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെപി.സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ജയദേവന്‍ മൊകേരി അധ്യക്ഷത വഹിച്ചു. ലസിത പാലക്കല്‍, സി.മനോജ്, കെഎം.അശോകന്‍, എ.സിബിന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍: തളിപ്പറമ്പ് ജില്ലാ കൃഷി ഫാമില്‍ ലോകപരിസ്ഥിതി ദിനാചരണം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാരായണന്‍ ഫലവൃക്ഷതൈത്തകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ഇബ്രാഹിംകുട്ടി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, ഫാം സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ടി.വി.ജീവരാജ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.