കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആരംഭിച്ച ‘ഹരിതം സഹകരണം’ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു ലക്ഷം വ്യക്ഷത്തൈ ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കിന് സമീപം വൃക്ഷത്തൈ നട്ട് പി.കെ.ശ്രീമതി. എംപി നിര്‍വ്വഹിച്ചു.
കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക് 2500 വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടു വളര്‍ത്തുക. ജീവനക്കാര്‍ക്കുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനവും എംപി നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം തൈകള്‍ നട്ട് പിടിപ്പിച്ച് സംരക്ഷിക്കും.
അഞ്ച് മുതല്‍ ഇരുപത് വരെയാണ് പരിപാടി. പരിസ്ഥിതി സെമിനാര്‍, ക്ലാസുകള്‍ എക്സിബിഷനുകള്‍ എന്നിവയും സംഘടിപ്പിക്കും. സോഷ്യല്‍ ഫോറസ്ട്രി, കൃഷി വകുപ്പ്, വിവിധ ഫാമുകള്‍ എന്നിവയുമായി സഹകരിച്ചാണ് ജില്ലയില്‍ ഹരിതം സഹകരണം നടപ്പാക്കുന്നത്.
ജില്ലാ ബേങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. കെ.സുരേഷ് അധ്യക്ഷനായി. ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ.പി.അനില്‍ കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകരണ ബേങ്ക് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എ.കെ.പുരുഷോത്തമന് സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ.ദിനേശ് ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: