രാത്രികാല മൃഗചികിത്സാ സേവനം: അറ്റന്റന്റുമാരെ നിയമിക്കും

Monday 5 June 2017 10:44 pm IST

കാസര്‍കോട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മഞ്ചേശ്വരം, നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകളില്‍ കന്നുകാലി കര്‍ഷകര്‍ക്ക് വൈകീട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയുളള രാത്രികാലങ്ങളില്‍ മൃഗചികിത്സാ സേവനം നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിന് ഓരോ ബ്ലോക്കിലും ഓരോ അറ്റന്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നു. അതാത് ബ്ലോക്കിലുളളവര്‍ക്ക് മുന്‍ഗണന. 20 നും 45 നും ഇടയില്‍ പ്രായമുളള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ലോക്ക് ടവറിന് സമീപം, തായലങ്ങാടിയില്‍ 15 ന് രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.